714:👶കുട്ടികളുടെ ബുദ്ധിവികാസത്തിനായി കഴിക്കേണ്ട 10 ആഹാരങ്ങൾ.. 10 Brain foods for Smart Children


714:👶കുട്ടികളുടെ ബുദ്ധിവികാസത്തിനായി കഴിക്കേണ്ട 10 ആഹാരങ്ങൾ.. 10 Brain foods for Smart Children

#DrDBetterLife #BestBrainFoods #SmartChildren #bestfoodforchildrens
👶 കുട്ടികളുടെ ബുദ്ധി വികാസത്തിന് വേണ്ട 10 ആഹാരങ്ങൾ..10 Brain foods for Smart Children

കുട്ടികളെ മികച്ചവരായി വളർത്താനാണ് എല്ലാ മാതാപിതാക്കളും ആഗ്രഹിക്കുന്നത്. കുട്ടികളുടെ ആരോഗ്യം പോലെ തന്നെ പ്രധാനമാണ് അവരുടെ ബുദ്ധിവികാസവും. കുട്ടികളുടെ ആരോഗ്യത്തിനായി നൽകുന്ന ഭക്ഷണം പോലെ തന്നെയാണ് അവരുടെ ബുദ്ധിവളർച്ചയ്ക്കുള്ള ഭക്ഷണങ്ങളും. അത്തരം ബ്രെയിൻ ഫുഡുകളാണ് അവരുടെ നല്ല ഭാവിക്ക് അടിസ്ഥാനവും. കുട്ടികളുടെ ബുദ്ധിയെ ഉത്തേജിപ്പിക്കാൻ സഹായിക്കുന്ന 10 ഭക്ഷണങ്ങൾ എന്തൊക്കെയാണ് എന്ന് വിവരിക്കാം.

തലച്ചോറിന്റെ പ്രവര്‍ത്തനങ്ങള്‍, ഓര്‍മ്മ, ഏകാഗ്രത ഇവയെല്ലാം കഴിക്കുന്ന ആഹാരവുമായി നല്ല ബന്ധമുണ്ടെന്നാണ് പഠനങ്ങളെല്ലാം തെളിയിക്കുന്നത്. തലച്ചോറിൽ ലക്ഷക്കണക്കിന് ന്യൂറോണുകൾ ഉണ്ട്. നമ്മളുടെ കുട്ടി സ്മാർട് ആകുന്നതും ഊർജസ്വലരാകുന്നതും ഈ ന്യൂറോണുകൾ പ്രധാന പങ്കു വഹിക്കുന്നുണ്ട്. ഈ ന്യൂറോണുകളെ കൃത്യമായി ഉണർത്തുന്നതിലാണ് കുട്ടികള്‍ ബുദ്ധിമാൻമാരായി വളരാൻ ഏറ്റവും അത്യാവശ്യം. മുതിര്‍ന്ന ഒരാളുടെ തലച്ചോറിന്‍റെ ഇരുപത്തിയഞ്ചു ശതമാനം തൂക്കമേ ഒരു നവജാതശിശുവിന്‍റെ തലച്ചോറിനുള്ളൂ. എന്നാല്‍ ഇത് രണ്ടുവയസ്സോടെ എഴുപത്തിയഞ്ചു ശതമാനമായും അഞ്ചുവയസ്സോടെ തൊണ്ണൂറു ശതമാനമായും വര്‍ദ്ധിക്കുന്നുണ്ട്. ഈയൊരു വളര്‍ച്ച സാദ്ധ്യവും കാര്യക്ഷമവും ആകുന്നത് തലച്ചോറിലെ നാഡികള്‍ തമ്മില്‍ ഒട്ടനവധി പുതിയ ബന്ധങ്ങള്‍ സൃഷ്ടിക്കപ്പെടുമ്പോഴാണ്. ഈ ബന്ധങ്ങള്‍ യഥാവിധി സ്ഥാപിക്കപ്പെടാന്‍ കുഞ്ഞുതലച്ചോറിന്‍റെ വിവിധ ഭാഗങ്ങള്‍ക്ക് തക്കരീതിയിലുള്ള ആഹാരങ്ങൾ കിട്ടിക്കൊണ്ടിരിക്കേണ്ടതുണ്ട്. കുട്ടികൾ കഴിക്കേണ്ട 10 ആഹാരങ്ങൾ ഈ വിഡിയോയിൽ വിവരിക്കുന്നു. വ്യക്തമായി അറിഞ്ഞിരിക്കുക..
മറ്റുള്ളവർക്കായി ഈ വീഡിയോ ഷെയർ ചെയ്യുക.തീർച്ചയായും മറ്റുള്ളവർക്ക് ഇത് ഗുണം ചെയ്യും.

https://www.facebook.com/Dr-Danish-Salim-746050202437538/
(നേരായ ആരോഗ്യ വിവരങ്ങൾക്ക് ഈ പേജ് ലൈക് ചെയ്യുക)

Dr Danish Salim

Leave a Reply

Your email address will not be published. Required fields are marked *